topbella
നഷ്ടബോധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നഷ്ടബോധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 മാർച്ച് 21, ബുധനാഴ്‌ച

നഷ്ടങ്ങളുടെ വില....

എന്തിനും വിലയുള്ളൊരീ നാളിൽ
എന്തു വിലയെന്റെ നഷ്ടങ്ങൾക്ക് 
ആരറിവു എൻ നഷ്ടങ്ങൾതൻ വില
എന്റേതുമാത്രമാം സന്തോഷ നിമിഷങ്ങൾ..

പലനാളിലെന്നേക്കു വന്നടുത്തപലർക്കായി
പകുത്തൊരാ നഷ്ടങ്ങൾ
വളർച്ചയിൽ വലുതായ കുട്ടിക്കാലവും
അതിനൊപ്പമെങ്ങോ പോയൊളിച്ചൊരാ കുട്ടിത്തവും

രാവന്തിയോളം കെട്ടിമറിഞ്ഞൊരാക്കുളവും മണൽതിട്ടയും
മാവും പ്ലാവും കശുമാവുമിന്നൊരൊർമ്മ
മധുരിക്കും മാമ്പഴം പോലൊരോർമ

എങ്ങനെ വിലയിടുമവരെന്റെ ബാല്യത്തിൻ നഷ്ടങ്ങൾക്ക്.
കുമ്പിട്ടിരിക്കുന്ന സ്ലേറ്റിൽ നിന്നും തലയുയർത്താതെ...
ചളിയിൽ തിമിർക്കുമ്പോൾ പുച്ഛിച്ചു നോക്കുന്ന,
ആ നഗരികതെയെങ്ങനെ വിലയിടുമെന്റെ നഷ്ടങ്ങൾക്ക്.

അരുതുകൾക്കിടയിലും ഒഴുക്കിലേറെയരുതുകൾ കാട്ടിയ കുട്ടിത്തം
കണ്ണുകൾകെട്ടിയ പന്തയക്കുതിരയെപ്പോലെ ഓടുമെൻ 
ചുറ്റുമുള്ളോരെങ്ങനെയറിയുമവർക്കു നഷ്ടമാകുമാ നഷ്ടങ്ങൾ

കണ്ണുകൾ കെട്ടാതെ ഓടാൻ വിട്ടൊരാ താതന്റെ നഷ്ടം.
ആരും പറയാതെ അറിയാതെ അനുഭവിച്ചറിയുന്നു
ആരറിഞ്ഞു, എൻ മനസിൻ വിങ്ങൽ ആർദ്രമാം എൻ കണ്ണിൻ തടങ്ങളല്ലാതെ


അറിയാതെയാഗ്രഹിക്കുന്നെന്നോമലേ നിന്നെ വളർത്തുവാൻ, 


കണ്ണുകെട്ടാതെയെൻ താതന്റെ ശെെലിയിൽ.....


2013 ജൂൺ 1, ശനിയാഴ്‌ച

നഷ്ടബോധം


ഇന്നലെ പെയ്തൊരാ മഴയുയര്‍ത്തി
ഒരു നഷ്ടബോധത്തിന്‍ ചെറു തിര ,
ഏറെ മഴകള്‍ നനയാതെ വിട്ടു ഞാന്‍
പനി എന്ന് ചൊല്ലി
ഇപ്പോളും തടുക്കുന്നു എന്‍ പൈതങ്ങളെ
എന്തിനു ഞാന്‍ തടുക്കണം എന്‍ കുട്ടിയെ 
നനയട്ടെ മഴ വരട്ടെ പനി
നനയട്ടെ അവര്‍ നനഞ്ഞു വളരട്ടെ 
അറിയട്ടെ അവര്‍ ചെളിയുടെ ഗന്ധം 
വളരട്ടെ അവര്‍ പ്രകൃതിയുടെ മാറില്‍ 
കുത്തി മുറിവേല്‍പ്പിക്കാതെ വളരട്ടെ
അവര്‍ അമ്മയാം പ്രകൃതി തന്‍ മാറില്‍ 
അമ്മയാം പ്രകൃതിയെ അറിഞ്ഞു