ഇന്നിതാ സയാഹ്നത്തിന്റെ രൂപത്തില്‍
ഞന്‍ അതു ഇവിടെ പ്രസിദ്ധീകരിക്കുന്നു .................
സയാഹ്നം ഒരു ദിനത്തിന്റെ അന്ത്യം അല്ലെങ്കില്‍ അവസാന ഭാഗത്തെ നാമെല്ലാം സയാഹ്നം എന്നു വിളിച്ചു പോരുന്നു ഈചെറിയ കവിത ശകലം ഞാന്‍ എന്റെ കലാലയ ജീവിതതിന്റെ ഓര്‍മ്മയില്‍ നിങ്ങള്‍ക്കയി
കൗമാരത്തിന്‍ കൗതുകങ്ങള്‍ക്കിടയില്‍ നിന്നും യൗവനത്തിന്‍
അപരിചിതമാം ലോകത്തിലേക്കു അത്ഭുതങ്ങള്‍ എന്നെ വളഞ്ഞു
നാഗരികതന്‍ വശ്യ ഭാവത്തില്‍ ഏകാന്തത എന്റെ സായാഹ്നങ്ങളെ ശോകമൂകമാക്കി
അറിയാതെ വെറുത്തു ഞാന്‍ എന്റെചിത്രകലകളില്ലത്ത ക്ലാസ്സ് മുറികളെ
ആരയോ തേടി അലെഞ്ഞെന്‍ കണ്ണുകള്‍ കണ്ണുനീരിന്‍
നനവുമായി
അറിയതെ എതോ സയാഹ്നങ്ങളില്‍ ഒത്തു കൂടി ഒരേ വിചാരങ്ങള്‍ തന്‍ കൂട്ടം
ദേശങ്ങള്‍ കാലങ്ങള്‍ ലിംഗങ്ങളും ചിന്തക്കുമേല്‍ മറഞ്ഞു നിന്നു
സായന്തനങ്ങളില്‍ കളിവാക്കും കളിചിരിയും പൊട്ടിച്ചിരികളുമായി ഒരു കൂട്ടം
അറിയാതടുത്തു ഞാന്‍ എന്‍ ചിത്രകലകളില്ല ക്ലസ്സ് മുറികളിലേക്കു
സൗഹ്രുദത്തിന്‍ ആ സായാഹ്നങ്ങള്‍ക്കു വേണ്ടി
പടലപ്പിണക്കങ്ങള്‍ തന്‍ മാലപ്പടക്കങ്ങള്‍ മാറോടുചേര്‍ത്തതും ആ സായാഹ്നങ്ങള്‍ക്കു വേണ്ടി
അസ്തമനങ്ങള്‍ തന്‍ നവ്യതയില്‍ ഒരു സായാഹ്ന യാത്ര
പരദൂഷണത്തിന്‍ പാരമ്യതയില്‍ പാരകള്‍ പണിതൊരി കൂട്ടം
വേര്‍പാടുകള്‍ തന്‍ വേദനകളില്ലതെ തുള്ളിക്കളിച്ചൊരു സായാഹ്നങ്ങള്‍
അസ്തമിക്കുവാന്‍ നേരമിതാ വന്നിരിക്കുന്നു
ചേക്കേറുവാന്‍ ദൂരമേറയും
പിന്നൊട്ടു നോക്കി ഞാന്‍ മുന്നോട്ടായവെ നിറയുന്നുവൊമല്‍ കണ്ണുകള്‍
കണ്ണൂനീരിലും
വീണ്ടുമൊരായിരം സായാഹ്നങ്ങള്‍ക്കായുള്ള കാത്തിരിപ്പും
സ്മ്രുതി മണ്ഡലത്തില്‍ ഇനിയും മാഞ്ഞിട്ടില്ലാത്തൊരയിരം സായാഹ്നങ്ങളെ സാക്ഷിനിര്‍ത്തി ഈ സയാഹ്നത്തില്‍ വിടപറയുന്നു ഉയരങ്ങിളിലെ കൂടൂകളില്‍ ചേക്കേറുവാന്‍ ...................................... ..........................................................
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ