ഒഴിഞ്ഞു കൊടുക്കേണം ഒരു നാള്‍
ഈ മജ്ജയും മാംസവും കുത്തി നിറച്ചൊരീ വാടകവീടു
ഒരു നള്‍ എതോ വികാരത്തില്‍ നിന്നും
ആകാരമെടുത്തു ഞാന്‍ ചെക്കേറി ഈ വീട്ടിലെക്കു
ഒരു ഗര്‍ഭഗൃഹത്തിന്‍ ഭിത്തി തന്നിലെവിടെയോ
ഒരു ചെറു മാംസ പിണ്ഡമായി
ഒരര്‍ബുദമായി പിന്നൊരല്ഭുതമായി
ആചെറു വാതിലിലൂടെ ഞാന്‍
ഞാനെന്ന അഹംകാര രൂപമായി
ആ വടകവീട്ടില്‍ വന്നന്തിയുറങ്ങി
ആഘോഷിച്ചു ഞാനാവടകവീടിന്‍
ജന്മദിനങ്ങള്‍ മറന്നുകൊണ്ടെന്നെ
അഹംകരിച്ചു ഞാന്‍ എന്‍ വാടക വീടിന് ഭംഗിയില്‍
തേടി ഞാന്‍ അലഞ്ഞു പണ്ടെങ്ങൊ
മറന്നൊരാ ഞാനെന്ന സത്യത്തെ
കരുതി ഞാന്‍ എന്‍ വാടകവീടെന്റെതെന്നു
തേടി ഞാനവയ്ക്കു മോടി കൂട്ടുവാന്‍
എന്‍ ആത്മാവു വിറ്റു വാങ്ങിയ കല്ലിന്‍ കടുക്കകള്‍
വിട്ടു പോകുവാനിന്നിതാ സമയമടുത്തിരിക്കുന്നു
ജാസ്തിയാകുന്നു എന്റെ വാടകവീടിനൊടെന്‍ പ്രണയം


