കണ്‍ മുന്നിലവള്‍ ഒരു മിന്നലായി
വന്നു പോയിരുന്നു , കണ്ടിരുന്നു പലപ്പോഴും
പക്ഷെ ഇന്നെന്റെ ചിന്തകളില്‍ പലതിലും
ഇന്നെന്റെ കാഴ്ചകളില്‍ പലതിലും
ഒരു വെള്ളിവെളിച്ചം പോലവള്‍
സ്വപ്നമാണെന്നു കരുതി പലപ്പോഴും
പക്ഷെ നീണ്ടയാമങ്ങളില്‍ പലതിലും
ഒരു മരിചികയായി കൂട്ടുനിന്നു ...
ഇന്നീ ആശുപത്രിക്കിടക്കയില്‍
അറിയാതെ അവളിലെക്കടുക്കുമ്പോള്‍
ഇന്നവള്‍ക്കേറെ സൌന്ദര്യം
എണ്ണപ്പെട്ടനാളുകളില്‍..
അറിയാതെ ഞാന്‍ ആസ്വദിക്കുന്നു
മജ്ജയില്‍ തുളച്ചു കയറുമാ
സൂചിയുടെ കനമില്ലാത്ത സ്വപ്നങ്ങളില്‍
മരണത്തിന്‍ സൌന്ദര്യം
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ