topbella

2009, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

[സന്ധ്യയായി അവളിന്നും എന്‍ മുന്നില്‍]

ഒരു പേരില്‍ എന്തിരിക്കുന്നു
[സന്ധ്യയായി അവളിന്നും എന്‍ മുന്നില്‍]
സാഗരമാണെന്‍ കൂട്ടുകാരി
വിഷാദമാണവള്‍ തന്‍ സ്ഥായി ഭാവം
ചക്രവാളമാണവള്‍ തന്‍ സീമന്ത രേഖ
അരുണ കിരണങ്ങള്‍ സിന്ദൂരവും
ഹൃദ്യമാണവള്‍ തന്‍ പുഞ്ചിരി
കയാംബു വര്‍ണ്ണന്റെ കാലൊച്ചപോല്‍
ജീവിക്കുന്നു അവളിന്നുമാ സാഗരതീരങ്ങളില്‍
എകനാം എനിക്കത്തണിയായി
ചിതലരിക്കുന്നില്ലെന്‍ ഓര്‍മതന്‍ മായാ പുസ്തകം
കോറിയിറടുന്നു അവള്‍ തന്‍ രൂപം
ഒരൊ സായം സന്ധ്യയും
സാഗരതീരങ്ങളില്‍ അലയടിക്കുന്നു
അവള്‍തന്‍ മര്‍മ്മരം ഒരു കാറ്റായി
ഇന്നും ഞാന്‍ ജീവിക്കുന്നു കാറ്റിനും
അവളാം സായംസന്ധ്യക്കു വേണ്ടി

3 അഭിപ്രായ(ങ്ങള്‍):

Dr.jishnu chandran പറഞ്ഞു...

നന്നായിട്ടുണ്ട് ആശംസകള്‍.... ഈ ബ്ലോഗ്‌ അഗ്രഗേറ്റര്‍ ഇല്‍ കൊടുത്താല്‍ കൂടുതല്‍ ആള്‍ക്കാര്‍ വായിക്കും

frolicsome പറഞ്ഞു...

അഗ്രിഗെറ്റടറില്‍ എങ്ങനെ കൊടുക്കാം

Dr.jishnu chandran പറഞ്ഞു...

ഈ യു ആര്‍ എല്‍ കേറി നോക്കു... ബ്ലോഗിന് വേണ്ട എല്ലാ വിവരങ്ങളും അവിടെ കിട്ടും http://bloghelpline.blogspot.com/

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ