രാവിലേറെ കാത്തു ഞാനെന്‍ മഴത്തുള്ളിയെ
മച്ചില്‍ നിന്നൂറി വീഴുമെന്‍ മഴത്തുള്ളിയെ
മച്ചില്‍ നിന്നൂറി വീഴുമെന്‍ മഴത്തുള്ളിയെ
എന്‍ സ്നേഹത്തിന്‍ കുളിരാം ചെറു മഴത്തുള്ളിയെ
അറിയാതെ പ്രണയിച്ചു ഞാന്‍ മഴയെ
പ്രണയിക്കുവത് നിന്നെയെന്നറിയാതെ
ചെറു പുഞ്ചിരിയേകിയെന്‍ കവിള്‍ തടത്തില്‍
ചെറു കുളിരായി തൊട്ടുരുമ്മി
ചൊന്നതത്രയും നിന്‍ ഇഷ്ടം
അറിയാതടുത്തു ഞാന്‍ ആ മഴതുള്ളിയോടു
ഇന്നെന്റ എല്ലാം എല്ലാമായ നിന്‍ , മഴതുള്ളിയോടു
കഥകളായിരം ചൊല്ലിയവള്‍ ഒരു ചെറു കാറ്റിനൊപ്പം വന്നു
നിലാവിലെ കുളിരായി കൂട്ടിരുന്നു ഏകാന്തതകളില്‍ പലതിലും
കണ്ടു ഞാനെന്‍ സ്വപ്നങ്ങളില്‍ പലതിലും
ഉള്ളം തണുപ്പിക്കും കാറ്റിന്‍ കുളിരായി
എന്നെന്നും എന്നോടിഷ്ടം കൂടാന്‍ എന്‍ ഇഷ്ടം നുകരാന്‍
ഒരു ചെറു വണ്ടിന്‍ മൂളിപ്പാട്ടുമായി
അവളെന്‍ കാതോരം അണയുന്നു
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ