topbella

2013, ജൂൺ 1, ശനിയാഴ്‌ച

കര്‍ണ്ണന്റെ ദു:ഖം എന്റേയും


കവചകുണ്ടലങ്ങളും തടുത്തില്ല കര്‍ണ്ണന്റെ ദു:ഖം.
മനസില്‍ വീണൊരാ കറുപ്പിന്നു 
മാറ്റുവാനായില്ല തേജസ്വിയാം അച്ഛനും.
വെളിച്ചമാം തണല്‍ തേടിയ സൂര്യപുത്രനും,
ഈ ജന്മ ദു:ഖം അഴിച്ചുവയ്ക്കുവാന്‍
അലഞ്ഞു തീരങ്ങള്‍ ഏറെ
കണ്ടെത്തുവാന്‍ ശ്രമിച്ചു അമ്മയാം സത്യത്തെ.

ആരെ ഞാന്‍ ഏറെ സ്നേഹിക്കേണ്ടു ?
മുന്നില്‍ സാരഥിയായെന്‍ കണ്ണനെ നിര്‍ത്തി
യുദ്ധം ജയിച്ചൊരാ കുടിലനാം പാര്‍ത്ഥനേയോ ?
അതൊ പിഴച്ചു ജനിച്ചിട്ടും ചതിച്ചുവീഴ്ത്തി യുദ്ധം
തോറ്റിട്ടും സൂര്യപുത്രനായി പിറന്നു ജീവിതം 
ജയിച്ചിട്ടും തന്‍ പിതൃത്വം തൻ തനുജനാം
പാര്‍ത്ഥനുവേണ്ടി ത്യജിച്ചൊരാ സൂര്യ പുത്രനാം
സൂത പുത്രനാം കര്‍ണ്ണനേയോ (കൗന്തെയനേയോ)?

ആരുടെ വ്യസനം ഞാന്‍  കാണേണ്ടു?
ഉര്‍വശ്ശീ ശാപത്താല്‍ സ്ത്രീയായി മാറി
കൃഷ്ണന്റെ മുന്നില്‍ തളര്‍ന്നു കിടന്നുകൊണ്ട്
സ്ത്രീത്വം ചപലമെന്നോതിയ പാര്‍ത്ഥനേയോ?
തേരാളിയായി പിറന്നിട്ടും അമ്മയെന്ന സത്യത്തിനായി
അച്ഛന്റെ പൈതൃകം വലിച്ചെറിഞ്ഞു ചോറിന്നു
കൂറുകാട്ടിയൊരാ കൗന്തേയനാം കര്‍ണ്ണനേയോ

ആരിവരിലേറെ ധര്‍മ്മശാലി മാതൃത്വത്തിന്‍
തണലില്‍ വളര്‍ന്നൊരാ കൗന്തെയനാം
യുധിഷ്ഠിരനോ അതോ രാധേയനായി
പ്പിറന്നു തന്‍ മരണം നിശ്ചയമെന്നറിഞ്ഞിട്ടും
നേരിന്റെ നേര്‍രൂപമായി നിന്നോരാ
രാധേയനാം കര്‍ണ്ണനോ?

നൽകുവാന്‍ കൊതിക്കുന്നു ഞാനിന്നെന്‍ മാനസം 
രാധേയനായി വളര്‍ന്നിട്ടും കൗന്തേയനായി
അമരനായൊരു സൂതപുത്രനാം
എന്റെ സൂര്യപുത്രനു , എങ്കിലും 
എന്‍ കണ്ണനോടൊരു ചോദ്യം 
എന്തിനു വിധിച്ചു നീയെന്‍
രാധേയനീ ദുര്‍വിധി........

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ