എന്‍ വരികളിലെ വിഷാദ ഭാവം കണ്ടെന്‍
പ്രിയയന്നെന്നൊടു ചോദിച്ചു എന്തെ നിന്‍
മൗനത്തിനിന്നി വിഷാദത്തിന്‍ ഛായ
നീ എന്റെതു മാത്രമായിരുന്നൊരു
ദിനങ്ങളില്‍ കണ്ടിട്ടീല ഞാന്‍
നിന്‍ മുഖത്തീ ദു:ഖത്തിന്‍ ലാഞ്ചന
കയ്യിലിരുന്നൊരാ കുറിവടി കൊണ്ടു
വരച്ചു ഞാനെന്‍ മുറ്റത്തൊരു നേര്‍വര
ചൊല്ലിയെന്‍ പ്രിയയൊടു ഞാന്‍
മുട്ടിക്കുവാന്‍ പടുപെടുന്നു ഞാനിന്നു ഈ വരകള്‍
കാത്തിരിക്കുന്നു അതിനായി...
ഒരു പൊട്ടിച്ചിരിയോടവളെന്നിലേക്കടുത ്തു
ചെവിയിലൊരു ചുടു നിശ്വാസത്തൊടെ
ചൊല്ലി എന്നൊടൊരു രഹസ്യം
നീ നിന്‍ നേര്‍ വരയുമായി ഓടുക
നിനക്കാവുവോളം തളരും വരേക്കും
ഒരു നാള്‍ കൂട്ടിമുട്ടുമാ വരകള്‍
നിന്‍ ലക്ഷ്യവും
ചിരിച്ചെങ്കിലും ഇരുത്തിച്ചിന്തിപ്പിച്ചൊരാവാക്ക ുകള്‍
ചൊല്ലിയവള്‍ ജീവിതം ജനിച്ചു ജീവിച്ചു
ജീവിച്ചു മരിച്ചു ജീവിക്കുന്നു
ആ ഒരെ ഒരു ലക്ഷ്യത്തിനായി
മരണാനന്തരമില്ല ജീവിതമില്ല
എന്നു വ്യര്‍ത്ഥമായി ചിന്തിച്ചു
അകലേക്കു തട്ടിമാറ്റിയൊരാ സത്യത്തിലെക്കു
അറിയു ഭൗതിക നശ്വരത നടക്കു
നാമാം സത്യത്തിലെക്കു നമ്മിലെക്കു
നാം അറിയാതെ മറക്കുവാന്‍ ശ്രമിക്കുന്നൊരാ സത്യത്തിലെക്കു
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ