topbella

2011, നവംബർ 12, ശനിയാഴ്‌ച

ഉണരാത്തൊരുറക്കത്തിന്‍ പുതപ്പിനടിയില്‍

രാത്രി വൈകി വന്നൊരു യാത്രികനെ പോല്‍
ഇന്നു ഞാനെന്‍ തറവാടിന്‍ ഉമ്മറപ്പടിയിലിരിപ്പു
ഏകാന്തമാം യാത്രകള്‍ക്കന്ത്യമേകി
എന്‍ തറവാടിന്‍ ഉമ്മറപ്പടിയില്‍
നടന്നു തീര്‍ന്നൊരാ ദൂരമതത്രയും
ഈ ഉമ്മറപ്പടിതന്‍ ഇത്തിരി തണലിനു വേണ്ടി
അമ്മതന്‍ മടിത്തട്ടില്‍ കിടന്നിട്ടുണ്ടങ്ങനെ
ഏറെ നാള്‍ ഒരു കളിക്കുട്ടിയായി
പിച്ചവെച്ചതും തട്ടി വീണതും ഈ ഉമ്മറപ്പടിയില്‍
കാലത്തിന്‍ കൈപിടിച്ചു നടന്നു തുടങ്ങി
ഞാനീ ഉമ്മറപ്പടിയില്‍ നിന്നും എന്‍ സ്വപ്നങ്ങളിലേക്കു
നെയ്തു കൂട്ടി ഞാനെന്‍ സ്വപ്നങ്ങള്‍ തന്‍ നല്‍ വസ്ത്രങ്ങള്‍
ഈ ഉമ്മറപ്പടിതന്‍ തണലിരുന്നു
ഒരു വന്മരമായി എന്നെ കാത്തതും ആ തണല്‍
ഇന്നിതാ ഈ ഉമ്മറപ്പടിതന്‍ തണുപ്പേറിയിരിക്കുന്നു
പ്രകാശനാളം വിട്ടകന്നൊരാ മെഴുകുതിരിനാളമായി
എകനായി എതോവിളിക്കു കാതോര്‍ത്തു
ഉണരാത്തൊരുറക്കത്തിന്‍ പുതപ്പിനടിയില്‍
എന്‍ ഉമ്മറപ്പടിതന്‍ ഇത്തിരി തണുപ്പില്‍

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ