പല വഴി നടന്നേറെ നേരമെടുത്തു
ഞാനെത്തിയെന്‍ സ്വപ്നത്തിലേക്ക്
പോയൊരാ വഴികളിലെ
കല്പടവുകളില്‍ ചിന്തിയോരിത്തിരി രക്തം
ഇന്നിതാ ചിത്ര കലയായി
എന്റെ കഥയായി പഠിക്കുന്നു എന്‍ കുട്ടികള്‍
അമ്മ തന്‍ മടി തട്ടില്‍ നിന്നുമൊരാല്‍
മരമായി വളര്‍ന്ന സ്വപ്നങ്ങളും
പേറി ഞാന്‍ ഏറി മണലാരണ്യത്തിലെ
നഗരമധ്യത്തിലേക്ക്
പൊള്ളുന്ന വഴിയിലൂടെ ഓടി
ഞാന്‍ എന്‍ പള്ളിക്കുടത്തിലേക്കു
ഈ മണലാരണ്യത്തിലെത്തുവാന്‍
സ്നേഹത്തിന്‍ ഊഷ്മളഭാഷ പഠിപ്പിച്ചൊരമ്മയാം
ടീച്ചറിന്‍ വാക്കുകള്‍ കള്ളമാകുന്നുവൊ?
ഞാനെത്തിയെന്‍ സ്വപ്നത്തിലേക്ക്
പോയൊരാ വഴികളിലെ
കല്പടവുകളില്‍ ചിന്തിയോരിത്തിരി രക്തം
ഇന്നിതാ ചിത്ര കലയായി
എന്റെ കഥയായി പഠിക്കുന്നു എന്‍ കുട്ടികള്‍
അമ്മ തന്‍ മടി തട്ടില്‍ നിന്നുമൊരാല്‍
മരമായി വളര്‍ന്ന സ്വപ്നങ്ങളും
പേറി ഞാന്‍ ഏറി മണലാരണ്യത്തിലെ
നഗരമധ്യത്തിലേക്ക്
പൊള്ളുന്ന വഴിയിലൂടെ ഓടി
ഞാന്‍ എന്‍ പള്ളിക്കുടത്തിലേക്കു
ഈ മണലാരണ്യത്തിലെത്തുവാന്‍
സ്നേഹത്തിന്‍ ഊഷ്മളഭാഷ പഠിപ്പിച്ചൊരമ്മയാം
ടീച്ചറിന്‍ വാക്കുകള്‍ കള്ളമാകുന്നുവൊ?
അതോ സ്വപ്നം കണണമെന്നൊതി
എന്തു സ്വപ്നമെന്നോതതെ പോയൊരാ
എന്തു സ്വപ്നമെന്നോതതെ പോയൊരാ
കുഞ്ഞനാം മഷിന്നു തെറ്റിയൊ?
നഗര മധ്യത്തിലെ വഴി വിളക്കിന്നെന്നെ
നോക്കി ചിരിക്കുന്നുവോ
ചിതലരിച്ചൊരശയവും
പേറി വന്നിവനാരെന്നു
നോക്കി കണ്ണിറുകുന്നുവോ
കള്ളനാം കൊച്ചുണ്ണിയുടെ
കഥ ചൊല്ലി നന്മയുടെ വിത്തിട്ട
മുത്തശ്ശിയമ്മയും മണ്‍മറഞ്ഞു
കാലത്തിനൊത്തു കോലം
മാറുവാന്‍ അരെനിക്കിന്നു
ചൊല്ലിത്തരും
രണാംഗണത്തിലെ കൃഷ്ണനെപോല്‍
ആരേകുമെനിക്കിന്നു കാല്ബോധം
ഇന്നെന്റെ കുട്ടികള്‍ പഠിക്കുന്നു
ചോരയാല്‍ വരഞ്ഞൊരാ
ചിത്രത്തില്‍ നിന്നും
കാര്യബോധത്തിന്റെ ബാലപാഠം..
നോക്കി ചിരിക്കുന്നുവോ
ചിതലരിച്ചൊരശയവും
പേറി വന്നിവനാരെന്നു
നോക്കി കണ്ണിറുകുന്നുവോ
കള്ളനാം കൊച്ചുണ്ണിയുടെ
കഥ ചൊല്ലി നന്മയുടെ വിത്തിട്ട
മുത്തശ്ശിയമ്മയും മണ്‍മറഞ്ഞു
കാലത്തിനൊത്തു കോലം
മാറുവാന്‍ അരെനിക്കിന്നു
ചൊല്ലിത്തരും
രണാംഗണത്തിലെ കൃഷ്ണനെപോല്‍
ആരേകുമെനിക്കിന്നു കാല്ബോധം
ഇന്നെന്റെ കുട്ടികള്‍ പഠിക്കുന്നു
ചോരയാല്‍ വരഞ്ഞൊരാ
ചിത്രത്തില്‍ നിന്നും
കാര്യബോധത്തിന്റെ ബാലപാഠം..
1 അഭിപ്രായ(ങ്ങള്‍):
കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ