topbella

2018, മാർച്ച് 21, ബുധനാഴ്‌ച

നഷ്ടങ്ങളുടെ വില....

എന്തിനും വിലയുള്ളൊരീ നാളിൽ
എന്തു വിലയെന്റെ നഷ്ടങ്ങൾക്ക് 
ആരറിവു എൻ നഷ്ടങ്ങൾതൻ വില
എന്റേതുമാത്രമാം സന്തോഷ നിമിഷങ്ങൾ..

പലനാളിലെന്നേക്കു വന്നടുത്തപലർക്കായി
പകുത്തൊരാ നഷ്ടങ്ങൾ
വളർച്ചയിൽ വലുതായ കുട്ടിക്കാലവും
അതിനൊപ്പമെങ്ങോ പോയൊളിച്ചൊരാ കുട്ടിത്തവും

രാവന്തിയോളം കെട്ടിമറിഞ്ഞൊരാക്കുളവും മണൽതിട്ടയും
മാവും പ്ലാവും കശുമാവുമിന്നൊരൊർമ്മ
മധുരിക്കും മാമ്പഴം പോലൊരോർമ

എങ്ങനെ വിലയിടുമവരെന്റെ ബാല്യത്തിൻ നഷ്ടങ്ങൾക്ക്.
കുമ്പിട്ടിരിക്കുന്ന സ്ലേറ്റിൽ നിന്നും തലയുയർത്താതെ...
ചളിയിൽ തിമിർക്കുമ്പോൾ പുച്ഛിച്ചു നോക്കുന്ന,
ആ നഗരികതെയെങ്ങനെ വിലയിടുമെന്റെ നഷ്ടങ്ങൾക്ക്.

അരുതുകൾക്കിടയിലും ഒഴുക്കിലേറെയരുതുകൾ കാട്ടിയ കുട്ടിത്തം
കണ്ണുകൾകെട്ടിയ പന്തയക്കുതിരയെപ്പോലെ ഓടുമെൻ 
ചുറ്റുമുള്ളോരെങ്ങനെയറിയുമവർക്കു നഷ്ടമാകുമാ നഷ്ടങ്ങൾ

കണ്ണുകൾ കെട്ടാതെ ഓടാൻ വിട്ടൊരാ താതന്റെ നഷ്ടം.
ആരും പറയാതെ അറിയാതെ അനുഭവിച്ചറിയുന്നു
ആരറിഞ്ഞു, എൻ മനസിൻ വിങ്ങൽ ആർദ്രമാം എൻ കണ്ണിൻ തടങ്ങളല്ലാതെ


അറിയാതെയാഗ്രഹിക്കുന്നെന്നോമലേ നിന്നെ വളർത്തുവാൻ, 


കണ്ണുകെട്ടാതെയെൻ താതന്റെ ശെെലിയിൽ.....


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ