topbella

2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

വന്മരങ്ങള്‍ക്കായി


ആ നല്‍ മരമിന്നു പട്ടു വീണു കാലത്തിന്‍ പട്ടടയില്‍
ഒരായിരം കിളികള്‍ക്കു ജന്മമേകിയ തായാം തരു
വിഹായുസില്‍ യശസാം സമ്പാദ്യം ഉയര്‍ത്തിയ മാതൃത്വം
കാറ്റിന്റെ ശീല്കാരകങ്ങള്‍ തട്ടിയകറ്റി താങ്ങായി നിന്നോര തായാം  തരു
സൂര്യനാം അച്ഛന്റെ സര്‍വ്വസ്വവും മക്കളിലെക്കാവഹിച്ചൊരാ തായാം തരു
മുട്ടകള്‍ ഏറെ വിരിഞ്ഞിന്നു പറന്നകന്നു ചക്രവാളങ്ങള്‍ ലക്ഷ്യമാക്കി
വന്നു ചേക്കേറി കൂമനും കഴുകനും വെള്ളരിപ്രാവും
ഓണവും വിഷുവും വിളിച്ചോതിയ പുള്ളത്തിയും
പട്ടുവീണൊരീ മരത്തിനു പട്ടട തീര്‍ക്കും മുന്‍പേ അറിഞ്ഞു ഞാന്‍
ആ സന്ധ്യകള്‍ ഇനി മൂകം
മാറ്റമാം മരണം അറിയാതെ ഉയര്‍ത്തിയ ശൂന്യത
മറ്റാന്‍ പറ്റില്ലിനിയാ ശൂന്യത
ആ ദുസ്ഥിതി കണ്ടറിയാതെ പ്രാര്‍ത്ഥിച്ചിരുന്നു
ആ വന്മരമിന്നു പട്ടു വീണെങ്കില്‍ എന്ന്
അറിഞ്ഞീല ഞാന്‍ പ്രാര്‍ത്ഥിച്ചതെന്‍ ശൂന്യതക്കായ്‌ എന്ന്
വസന്തങ്ങളില്‍ ചേക്കേറുവാന്‍ ഇല്ലിനിയാ നല്ല മരം
ചുറ്റും മുത്തശ്ശി മരങ്ങള്‍ ഏറെ ഉണ്ടെങ്കിലും
അറിയില്ലവയിത്ര മധുരിക്കും ഓര്‍മകളാകുമോ
കാലമാം ചക്രവാളങ്ങള്‍ക്ക് അപ്പുറത്തെവിടയോ
ഒരു തീ നാളമായി ശൂന്യത മാത്രം ബാക്കിയാക്കി
ആ നല്ലമരവും നടന്നു നീങ്ങി കാലമാം പട്ടടയിലേക്ക്‌

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ