പണ്ടെങ്ങോ കേട്ടുമറന്നൊരാ
പാട്ടിന്‍റെ ഈരടികള്‍ തേടവേ
അറിഞ്ഞില്ല ഞാന്‍ എന്‍ സുഹൃത്തെ അറിയാതെ തേടുവത് നിന്നെയെന്നു ആരവങ്ങള്‍ക്കിടയിലൂടെ നിന്‍ ഒളിഞ്ഞുനോട്ടം ഇന്നും ഓര്‍ക്കുന്നു ആലിലകള്‍ക്കിടയിലെ ആ പുഞ്ചിരി എന്നും എന്‍റെ സ്വപ്നം പറയുവാന്‍ പലവട്ടം നിനച്ചുവെങ്കിലും മൌനത്തിലൊതുക്കി ഞാന്‍ എന്‍ സ്നേഹം നാളിതുവരെ മൌനത്തിലും താളം സൃഷ്ട്ടിക്കുവാന്‍
എന്‍ മൂകത വെടിഞ്ഞു ഞാന്‍
മയില്‍പീലികളെ സ്നേഹിച്ചു
മഴവില്ലുകളെ സ്നേഹിച്ച്
നിന്നെ സ്നേഹിച്ച്
ഉറക്കെ പാടുന്നു
ഇഷ്ട്ടപ്പെടുന്നു നിന്നെ
മറ്റെന്തിനെക്കളും ഏറെ
തേടുന്നു ഞാനാ ഈരടികള്‍
നിന്നെ കണ്ടെത്തുവാനായി
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ