topbella

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഭാരമാം ഈ ഭ്രമം

ഓര്‍മയുടെ തീക്ഷ്ണമാം ഗന്ധമിന്നെന്റെ
സിരകളില്‍ തുളച്ചു കയറുന്നു
ഒരു സൂചി മുനതന്‍ ലാഘവത്തോടെ
പണ്ടോരുപാടുറങ്ങിയിട്ടുണ്ടു ഈ
ഓര്‍മ്മകള്‍ തന്‍ തോളിലേറി
ഇന്നിത അവയെന്‍ തോളില്‍ ഏറുമ്പോള്‍
അവയെനിക്ക് ഭാരമാകുന്നു
എന്റേത് മാത്രമാം ആ ഓര്‍മ്മകള്‍
ഒരിക്കലും മറക്കരുതേ എന്നാഗ്രഹിച്ചൊരാ
ഓര്‍മ്മകള്‍ ഒരു പ്രവാഹമായി
എങ്ങോട്ടോ അവയെന്നെ പിടിച്ചു  വലിക്കുന്നു
മറക്കണം എന്നൊരിക്കലും നിനച്ചിടില്ലന്നു
നിനച്ചു ഞാന്‍ വഴ്വെ
ഇന്നിത മറക്കുവാന്‍ ചൊല്ലുന്നു
ഭാരമാം ഈ ഭ്രമം 
ഓര്‍മ്മകള്‍ ഒരു ചെറു നൊമ്പരമായി
കുത്തി നോവിക്കുന്നേന്‍ ഹൃദയത്തെ
നഷ്ട സ്വപ്നങ്ങളും  അവതന്‍
ഓര്‍മകളും ചേര്‍ന്നു മഥിക്കുന്നു
എന്‍ ഹൃദയത്തെ പാലഴിയെന്നപോല്‍

2 അഭിപ്രായ(ങ്ങള്‍):

Dr.Jishnu Chandran പറഞ്ഞു...

മരിക്കാത്ത ഒര്‍മ്മകള്‍ മദിക്കട്ടെ.
മദിച്ച ഒര്‍മ്മകള്‍ മധിക്കട്ടെ...
മധിച്ചുമധിച്ച് അവ തളര്‍ന്നോളും..

Dr.Jishnu Chandran പറഞ്ഞു...

മരിക്കാത്ത ഒര്‍മ്മകള്‍ മദിക്കട്ടെ.
മദിച്ച ഒര്‍മ്മകള്‍ മധിക്കട്ടെ...
മധിച്ചുമധിച്ച് അവ തളര്‍ന്നോളും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ