രാവിലേറെ ഞാന്‍ കാത്തു എന്‍ മഴത്തുള്ളിയെ
മച്ചില്‍ നിന്നൂറി വീഴും എന്‍ മഴത്തുള്ളിയെ
എന്‍ സ്നേഹത്തിന് കുളിരാം ചെറു മഴത്തുള്ളിയെ
അറിയാതെ പ്രണയിച്ചു ഞാന്‍ മഴയെ
പ്രണയിക്കുവത് നിന്നെയെന്നറിയാതെ
ചെറു പുഞ്ചിരിയേകിയെന്‍ കവിള് തടത്തില്‍
ചെറു കുളിരായി തൊട്ടുരുമ്മി
ചൊന്നതത്രയും നിന് ഇഷ്ടം
അറിയാതടുത്തു ഞാന്‍ ആ മഴതുള്ളിയോടു
ഇന്നെന്റെ എല്ലാം എല്ലാമായ നിന് , മഴതുള്ളിയോടു
കഥകളായിരം ചൊല്ലിയവള്‍ ഒരു ചെറു കാറ്റിനൊപ്പം വന്നു
നിലാവിലെ കുളിരായി കൂട്ടിരുന്നു ഏകാന്തതകളില്‍ പലതിലും
കണ്ടു ഞാനെന്‍ സ്വപ്നങ്ങളില്‍ പലതിലും
ഉള്ളം തണുപ്പിക്കും കാറ്റിന് കുളിരായി
എന്നെന്നും എന്നോടിഷ്ടം കൂടാന്‍ എന്‍ ഇഷ്ടം നുകരാന്‍
ഒരു ചെറു വണ്ടിന് മൂളിപ്പാട്ടുമായി
അവളെന്‍ കാതോരം അണയുന്നു
1 അഭിപ്രായ(ങ്ങള്):
കവിത ഇഷ്ടപ്പെട്ടു. വാക്കുകള്‍ പ്രത്യേകം എഴുതാതെ ഒരുമിച്ചെഴുതിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു. ഒരു കവിതയില്‍ ഒരു പ്രത്യേക ഫോര്‍മാറ്റ് സ്വീകരിച്ച് അതില്‍ തന്നെ ഉറച്ചുനിന്നു എഴുതിയാല്‍ ഒന്നുകൂടി നന്നാക്കാം. ഇതെല്ലാം എന്റെ തോന്നലുകളാകാം. ചിന്തിക്കൂ.. ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ