topbella

2013, ജൂൺ 19, ബുധനാഴ്‌ച

യൂദാസ്‌

അവള്‍ തന്‍ ആത്മഗതം കേട്ടു ഞാൻ
ഇരുപതു വെള്ളിക്കാശിനു തൂക്കി വിറ്റൊരാ
മാംസപിണ്ഡത്തിന്‍ ആത്മഗതങ്ങള്‍

ശപിക്കുന്നു പിതൃശൂന്യനാം
ആ യൂദാസിനെ,ഒറ്റുകാരനെ
അന്നു യൗവന ദീപ്തിയില്‍
ഞാന്‍ ജന്മം കൊടുത്തോരാ പിഞ്ചോമന

നഗര മധ്യത്തിലെ യാത്രകളിൽ
അറിയാതെ പാല്‍ ചുരത്തി പലപ്പോഴും
അറിഞ്ഞില്ല മാതൃത്വം കേഴുന്നതെന്ന്

ശാപവാക്കുകള്‍ ഇന്നെന്നിലെക്കും
തള്ളിപ്പറഞ്ഞു ഞാനെന്‍ ഓമനയെ
മനസിലെ നെരിപ്പോടിനുള്ളില്‍
ആളിക്കത്തുന്നു.....
അവള്‍ തന്‍ അവസ്ഥയും
എന്‍ അവസ്ഥാന്തരങ്ങളും

കാണുവാന്‍ കൊതിക്കുന്നു
ഞാനവള്‍തന്‍ മിഴികളും
കൊഞ്ചി പേശും മൊഴിയും

ആ മിഴികളും മൊഴികളും
ഒരുമിച്ചു കാണുവാന്‍
അവളെ താരാട്ടുപാടി ഉറക്കുവാന്‍

ഇന്നെന്‍റെ ആത്മരോഷവും ഉയരുന്നു
വെറും ഇരുപതു വെള്ളികാശിനെന്‍
പിഞ്ചോമനയെ തൂക്കി വിറ്റൊരാ

 യൂദാസിനെച്ചുട്ടെരിക്കുവാന്‍

3 അഭിപ്രായ(ങ്ങള്‍):

ഉദയപ്രഭന്‍ പറഞ്ഞു...

മനസിലെ നെരിപ്പോടിനുള്ളില്‍
ആളിക്കത്തുന്നു.....
അവള്‍ തന്‍ അവസ്ഥയും
എന്‍ അവസ്ഥാന്തരങ്ങളും
കവിത ഇഷ്ടമായി , ആശംസകള്‍.

Dr.Satheesh S. Warrier പറഞ്ഞു...

നന്ദി.... സുഹൃത്തെ

ajith പറഞ്ഞു...

ഭാവനേ, സമഭാവനേ
ഇത് കൊള്ളാം കേട്ടോ.


(ബ്ലോഗ് ലേ-ഔട്ട് മനോഹരമായിട്ടുണ്ട്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ