topbella

2009, ഒക്‌ടോബർ 31, ശനിയാഴ്‌ച

എന്‍ നല്‍ ചെമ്പകം

ചെമ്പകമേ നല്‍ ചെമ്പകമേ ഇന്നു നീ പൂവിട്ടിരുന്നെങ്കില്‍........

അന്നു തൃസന്ധ്യ നേരത്തു ഞാന്‍ നിന്‍ ചൊട്ടില്‍

വന്നു സമ്മതം തേടിയില്ലേ ഞാന്‍‍; നിന്‍ നല്‍ ചെമ്പക പൂക്കളിറുക്കൂവാന്‍ സമ്മതം തേടിയില്ലേ

എന്‍ പ്രിയ സുഹൃത്തിനു  സമ്മനിപ്പാന്‍ പൂക്കളിറുക്കൂവാന്‍ സമ്മതം തേടിയില്ലേ

മനസിലെ മായാ മോഹങ്ങള്‍ ഇന്നും നിന്‍ ചോട്ടില്‍ നല്‍ സുഗന്ധമായി തളിരിടുന്നു

പൂത്തു നില്‍ക്കൂം നിന്‍ സൗന്ദരൃം ആണവള്‍ക്കെന്നും എന്‍ മനസില്‍

ചെമ്പകമേ നല്‍ ചെമ്പകമെ ഇന്നു നീ പൂവിട്ടെങ്കില്‍........എന്ന്‍ ഞാനെന്നും കൊതിക്കാറുണ്ട്‌...........

സഹ്യന്റെ മകനാം എന്‍ അന്തരംഗത്തെ കാറ്റായി
അവളില്‍ എത്തിച്ചിരൂന്നെങ്കില്‍

പറയാന്‍ മറന്നതും പറയാതിരൂന്നതും പറയാനിരൂന്നതും

പറഞ്ഞിടു നീ നല്‍ ചെമ്പകപ്പൂ മണമുള്ള കാറ്റേ

കാലങ്ങള്‍ കഴിഞ്ഞിന്നും നിന്‍ ചോട്ടില്‍നില്‍ക്കവേ

അര്‍ദ്രമാകുന്നെന്‍ മനമിന്നവള്‍ തന്‍ ഓര്‍മകളാല്‍

ഇനിയും പലകുറി കാത്തിരിക്കാം ഞാന്‍ 
എന്‍ ചെമ്പക ചോട്ടില്‍ അവൾക്കായി ആ പൂഞ്ചിരിക്കായി

കലങ്ങളെറേയായിട്ടെന്‍ ചെമ്പകം പൂക്കാറില്ല

എന്‍ മനമറിഞ്ഞെന്ന പോല്‍ അവളിന്നു പൂക്കാറില്ല

അവളും ദു:ഘിതയോ....അതോ..അവളെന്‍ മനമറിയുന്നുവോ

കലങ്ങളെറെയായി ഞാന്‍ കാത്തിരുപ്പു എന്‍ പ്രിയയാം
ആ ചെമ്പക പൂവിനൂ വേണ്ടി

എങ്ങുനിന്നോ ഇന്നെന്‍ ചെമ്പകപൂവിന്‍ മണം

എന്മനസില്‍ അവള്‍ തന്‍ ഓര്‍മ്മകള്‍ നിറച്ചിടുന്നൂ

ഏന്തി വലിഞ്ഞു ഞാനെന്‍ ജാലകവാതിലിലുടെ നോക്കവെ

കണ്ടു ഞാനൊരൂ ചെമ്പക പൂ ചൂടിയ ശിരസ്സെന്‍ മതില്‍ക്കപ്പുറം

ഏറെക്കൊതിച്ചു ഞാന്‍ നോക്കി നിന്നെന്‍ ചെമ്പക ചൊട്ടില്‍

ആരെന്നറിയാന്‍ ആരൂപം........ നിറഞ്ഞെന്‍ കണ്ണുകള്‍

ചൊല്ലി ഞാന്‍ എന്‍ കൂട്ടികാലം എന്‍ കൂട്ടികള്‍ക്കയി

മണ്ണപ്പം ചുട്ടതും മവിന്മേലെറിഞ്ഞതും അവള്‍ തന്‍ രൂപവും

കൂകി വിളിച്ചു വന്നോതി എന്‍ ചട്ടമ്പിയാം കൂട്ടികൂറുമ്പത്തി

ദേ അഛന്റെ ചുരൂളന്‍ മുടിക്കാരിയാം കൂട്ടുകാരി

വെറുതെയെന്നൂ നിനച്ചീട്ടു ഞാന്‍ തിരിഞ്ഞു നോക്കവെ

കണ്ടു ഞാന്‍ എന്‍ കൂട്ടിക്കൂറുമ്പിയാം കൂട്ടുകാരിയെ

ചൊല്ലി ഞാനവളൊട്‌ വേര്‍പാടിന്‍ ദു:ഖവും
കാത്തിരൂപ്പിന്‍ സുഖവും

കഥകളെറെ ചൊല്ലുവനൂണ്ടെങ്കിലും ........
മൂകരായി പിരിഞ്ഞു ഞങ്ങള്‍
വീണ്ടും കണ്ടുമൂട്ടാമീ ചെമ്പകച്ചോട്ടിലെന്നോതി............................

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ