അവളുടെ കൈകള്‍ നഗ്നമായി ..
അതോരഭംഗിയായി തുടര്‍ന്നു
എന്തേ അവള്‍ക്കിന്നി ദുര്‍ഗതി
ഉടഞ്ഞു മാറി അവള്‍ തന്‍ കുപ്പിവളകള്‍
ഇനിയും എത്ര കാലം ഇങ്ങനെ
നഗ്നമാം കൈകളുമായി
എങ്ങു നിന്നോ അവള്‍ കണ്ടെടുത്തൊരാ
കുപ്പിവളകള്‍ മംഗല്യത്തിന്‍ വളപ്പൊട്ടുകള്‍
അവള്‍ തന്‍ കൈയ്യില്‍ അമര്‍ന്നപ്പോള്‍
ആര്‍ത്തു ചിരിച്ചൊരാ കൌമാരം
അറിഞ്ഞിരിക്കുമോ ഈ വിധി
എന്നെന്നും ഓര്‍ത്തു കരയുവാന്‍
ജീവിത പാന്ഥവില്‍ തനിച്ചൊരു പഥികനായി
മുന്നോട്ടു പോകുവാന്‍ നഷ്ട സ്വപ്‌നങ്ങള്‍ ..
ഓര്‍ത്തു കരയുവാന്‍ ഓര്‍മകളേറയും
ഇന്നും എല്ലാം അറിഞ്ഞൊരാ കുപ്പിവളകള്‍
ജീവിതത്തിന്‍ വര്‍ണങ്ങളാം കുപ്പിവളകള്‍
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ