ഒഴിഞ്ഞു കൊടുക്കേണം ഒരു നാള്
മജ്ജയും മാംസവും കുത്തി നിറച്ചൊരീ വാടകവീടു
ഒരു നള്‍ എതോ വികാരത്തില്‍ നിന്നും
ആകാരമെടുത്തു ഞാന്‍ ചെക്കേറി ഈ വീട്ടിലെക്കു
ഒരു ഗര്ഭഗൃഹത്തിന് ഭിത്തി തന്നിലെവിടെയോ
ഒരു ചെറു മാംസ പിണ്ഡമായി
ഒരര്‍ബുദമായി പിന്നൊരൽഭുതമായി
ആ ചെറു വാതിലിലൂടെ ഞാന്‍
ഞാനെന്ന അഹംകാര രൂപമായി
ആ വടകവീട്ടില്‍ വന്നന്തിയുറങ്ങി
ആഘോഷിച്ചു ഞാനാവടകവീടിന്‍
ജന്മദിനങ്ങള് മറന്നുകൊണ്ടെന്നെ
അഹങ്കരിച്ചൂ ഞാന്‍ എന്‍ വാടക വീടിന് ഭംഗിയില്‍
തേടി ഞാന്‍ അലഞ്ഞു പണ്ടെങ്ങൊ
മറന്നൊരാ ഞാനെന്ന സത്യത്തെ
കരുതി ഞാന്‍ എന്‍ വാടകവീടെന്റെതെന്നു
തേടി ഞാനവയ്ക്കു മോടി കൂട്ടുവാന്‍
എന്‍ ആത്മാവു വിറ്റു വാങ്ങിയ കല്ലിന് കടുക്കകള്‍
വിട്ടു പോകുവാനിന്നിതാ സമയമടുത്തിരിക്കുന്നു
ജാസ്തിയാകുന്നു എന്റെ വാടകവീടിനൊടെന്‍ പ്രണയം
3 അഭിപ്രായ(ങ്ങള്):
കവയിത്രീ ഇത് വാടക വീടാനെന്നുള്ള വിചാരം മിക്ക മനുഷ്യന്മാര്ക്കും തീരെ ഇല്ല കേട്ടോ. എന്റെ പരിമിതമായ അറിവുവെച്ച് ഇസ്ലാമിലും ഇതെപോലെത്തന്നെയുള്ള ഒരു കണ്‍സെപ്റ്റ് ഉണ്ട്. പക്ഷെ അതിനെ മാനിക്കുന്ന വിശ്വാസികള്‍ എനിക്കരിയുന്നവരായി വളരെ വളരെ ചുരുക്കം ചിലരെയുള്ളൂ. വാരിപ്പിടിക്കാനുള്ള അത്ത്യാര്ത്തിയാ മനുഷ്യര്‍ക്ക് മുഴുവനും.
കൊള്ളാം. ആശംസകള്‍
"ജാസ്തിയാകുന്നു എന്റെ വാടകവീടിനൊടെന്‍ പ്രണയം"
ഇതുതന്നെയാണ് മനുഷ്യരുടെ രൂഢമൂലമായ പ്രശ്നം. നല്ല ഒരു കവിത. ഭാവുകങ്ങൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ