topbella

2018, മാർച്ച് 21, ബുധനാഴ്‌ച

നഷ്ടങ്ങളുടെ വില....

എന്തിനും വിലയുള്ളൊരീ നാളിൽ
എന്തു വിലയെന്റെ നഷ്ടങ്ങൾക്ക് 
ആരറിവു എൻ നഷ്ടങ്ങൾതൻ വില
എന്റേതുമാത്രമാം സന്തോഷ നിമിഷങ്ങൾ..

പലനാളിലെന്നേക്കു വന്നടുത്തപലർക്കായി
പകുത്തൊരാ നഷ്ടങ്ങൾ
വളർച്ചയിൽ വലുതായ കുട്ടിക്കാലവും
അതിനൊപ്പമെങ്ങോ പോയൊളിച്ചൊരാ കുട്ടിത്തവും

രാവന്തിയോളം കെട്ടിമറിഞ്ഞൊരാക്കുളവും മണൽതിട്ടയും
മാവും പ്ലാവും കശുമാവുമിന്നൊരൊർമ്മ
മധുരിക്കും മാമ്പഴം പോലൊരോർമ

എങ്ങനെ വിലയിടുമവരെന്റെ ബാല്യത്തിൻ നഷ്ടങ്ങൾക്ക്.
കുമ്പിട്ടിരിക്കുന്ന സ്ലേറ്റിൽ നിന്നും തലയുയർത്താതെ...
ചളിയിൽ തിമിർക്കുമ്പോൾ പുച്ഛിച്ചു നോക്കുന്ന,
ആ നഗരികതെയെങ്ങനെ വിലയിടുമെന്റെ നഷ്ടങ്ങൾക്ക്.

അരുതുകൾക്കിടയിലും ഒഴുക്കിലേറെയരുതുകൾ കാട്ടിയ കുട്ടിത്തം
കണ്ണുകൾകെട്ടിയ പന്തയക്കുതിരയെപ്പോലെ ഓടുമെൻ 
ചുറ്റുമുള്ളോരെങ്ങനെയറിയുമവർക്കു നഷ്ടമാകുമാ നഷ്ടങ്ങൾ

കണ്ണുകൾ കെട്ടാതെ ഓടാൻ വിട്ടൊരാ താതന്റെ നഷ്ടം.
ആരും പറയാതെ അറിയാതെ അനുഭവിച്ചറിയുന്നു
ആരറിഞ്ഞു, എൻ മനസിൻ വിങ്ങൽ ആർദ്രമാം എൻ കണ്ണിൻ തടങ്ങളല്ലാതെ


അറിയാതെയാഗ്രഹിക്കുന്നെന്നോമലേ നിന്നെ വളർത്തുവാൻ, 


കണ്ണുകെട്ടാതെയെൻ താതന്റെ ശെെലിയിൽ.....


2013, ജൂൺ 19, ബുധനാഴ്‌ച

യൂദാസ്‌

അവള്‍ തന്‍ ആത്മഗതം കേട്ടു ഞാൻ
ഇരുപതു വെള്ളിക്കാശിനു തൂക്കി വിറ്റൊരാ
മാംസപിണ്ഡത്തിന്‍ ആത്മഗതങ്ങള്‍

ശപിക്കുന്നു പിതൃശൂന്യനാം
ആ യൂദാസിനെ,ഒറ്റുകാരനെ
അന്നു യൗവന ദീപ്തിയില്‍
ഞാന്‍ ജന്മം കൊടുത്തോരാ പിഞ്ചോമന

നഗര മധ്യത്തിലെ യാത്രകളിൽ
അറിയാതെ പാല്‍ ചുരത്തി പലപ്പോഴും
അറിഞ്ഞില്ല മാതൃത്വം കേഴുന്നതെന്ന്

ശാപവാക്കുകള്‍ ഇന്നെന്നിലെക്കും
തള്ളിപ്പറഞ്ഞു ഞാനെന്‍ ഓമനയെ
മനസിലെ നെരിപ്പോടിനുള്ളില്‍
ആളിക്കത്തുന്നു.....
അവള്‍ തന്‍ അവസ്ഥയും
എന്‍ അവസ്ഥാന്തരങ്ങളും

കാണുവാന്‍ കൊതിക്കുന്നു
ഞാനവള്‍തന്‍ മിഴികളും
കൊഞ്ചി പേശും മൊഴിയും

ആ മിഴികളും മൊഴികളും
ഒരുമിച്ചു കാണുവാന്‍
അവളെ താരാട്ടുപാടി ഉറക്കുവാന്‍

ഇന്നെന്‍റെ ആത്മരോഷവും ഉയരുന്നു
വെറും ഇരുപതു വെള്ളികാശിനെന്‍
പിഞ്ചോമനയെ തൂക്കി വിറ്റൊരാ

 യൂദാസിനെച്ചുട്ടെരിക്കുവാന്‍

2013, ജൂൺ 1, ശനിയാഴ്‌ച

മിഥ്യ


വീര്‍പ്പിച്ചു കെട്ടിയ ബലൂണുകള്‍ 

ഉയരുന്നു സൂര്യന്റെ നേര്‍ക്ക്‌ 

ഞാനെന്ന ഭാവവുമായി 

പൊട്ടി ചിതറും വരെ അറിയുന്നില്ല 

ഞാനെന്നത് വെറും മിഥ്യയെന്നു

നഷ്ടബോധം


ഇന്നലെ പെയ്തൊരാ മഴയുയര്‍ത്തി
ഒരു നഷ്ടബോധത്തിന്‍ ചെറു തിര ,
ഏറെ മഴകള്‍ നനയാതെ വിട്ടു ഞാന്‍
പനി എന്ന് ചൊല്ലി
ഇപ്പോളും തടുക്കുന്നു എന്‍ പൈതങ്ങളെ
എന്തിനു ഞാന്‍ തടുക്കണം എന്‍ കുട്ടിയെ 
നനയട്ടെ മഴ വരട്ടെ പനി
നനയട്ടെ അവര്‍ നനഞ്ഞു വളരട്ടെ 
അറിയട്ടെ അവര്‍ ചെളിയുടെ ഗന്ധം 
വളരട്ടെ അവര്‍ പ്രകൃതിയുടെ മാറില്‍ 
കുത്തി മുറിവേല്‍പ്പിക്കാതെ വളരട്ടെ
അവര്‍ അമ്മയാം പ്രകൃതി തന്‍ മാറില്‍ 
അമ്മയാം പ്രകൃതിയെ അറിഞ്ഞു

ദു:ഖം





എന്‍ വരികളിലെ വിഷാദ ഭാവം കണ്ടെന്‍ 
പ്രിയയന്നെന്നൊടു ചോദിച്ചു എന്തെ നിന്‍
മൗനത്തിനിന്നി വിഷാദത്തിന്‍ ഛായ
നീ എന്റെതു മാത്രമായിരുന്നൊരു 
ദിനങ്ങളില്‍ കണ്ടിട്ടീല ഞാന്‍
നിന്‍ മുഖത്തീ ദു:ഖത്തിന്‍ ലാഞ്ചന



കയ്യിലിരുന്നൊരാ കുറിവടി കൊണ്ടു 
വരച്ചു ഞാനെന്‍ മുറ്റത്തൊരു നേര്‍വര
ചൊല്ലിയെന്‍ പ്രിയയൊടു ഞാന്‍
മുട്ടിക്കുവാന്‍ പടുപെടുന്നു ഞാനിന്നു ഈ വരകള്‍
കാത്തിരിക്കുന്നു അതിനായി...

ഒരു പൊട്ടിച്ചിരിയോടവളെന്നിലേക്കടുത്തു
ചെവിയിലൊരു ചുടു നിശ്വാസത്തൊടെ
ചൊല്ലി എന്നൊടൊരു രഹസ്യം
നീ നിന്‍ നേര്‍ വരയുമായി ഓടുക
നിനക്കാവുവോളം തളരും വരേക്കും
ഒരു നാള്‍ കൂട്ടിമുട്ടുമാ വരകള്‍ 
നിന്‍ ലക്ഷ്യവും

ചിരിച്ചെങ്കിലും ഇരുത്തിച്ചിന്തിപ്പിച്ചൊരാവാക്കുകള്‍
ചൊല്ലിയവള്‍ ജീവിതം ജനിച്ചു ജീവിച്ചു 
ജീവിച്ചു മരിച്ചു ജീവിക്കുന്നു 
ആ ഒരെ ഒരു ലക്ഷ്യത്തിനായി
മരണാനന്തരമില്ല ജീവിതമില്ല 
എന്നു വ്യര്‍ത്ഥമായി ചിന്തിച്ചു 
അകലേക്കു തട്ടിമാറ്റിയൊരാ സത്യത്തിലെക്കു 
അറിയു ഭൗതിക നശ്വരത നടക്കു 
നാമാം സത്യത്തിലെക്കു നമ്മിലെക്കു
നാം അറിയാതെ മറക്കുവാന്‍ ശ്രമിക്കുന്നൊരാ സത്യത്തിലെക്കു

കര്‍ണ്ണന്റെ ദു:ഖം എന്റേയും


കവചകുണ്ടലങ്ങളും തടുത്തില്ല കര്‍ണ്ണന്റെ ദു:ഖം.
മനസില്‍ വീണൊരാ കറുപ്പിന്നു 
മാറ്റുവാനായില്ല തേജസ്വിയാം അച്ഛനും.
വെളിച്ചമാം തണല്‍ തേടിയ സൂര്യപുത്രനും,
ഈ ജന്മ ദു:ഖം അഴിച്ചുവയ്ക്കുവാന്‍
അലഞ്ഞു തീരങ്ങള്‍ ഏറെ
കണ്ടെത്തുവാന്‍ ശ്രമിച്ചു അമ്മയാം സത്യത്തെ.

ആരെ ഞാന്‍ ഏറെ സ്നേഹിക്കേണ്ടു ?
മുന്നില്‍ സാരഥിയായെന്‍ കണ്ണനെ നിര്‍ത്തി
യുദ്ധം ജയിച്ചൊരാ കുടിലനാം പാര്‍ത്ഥനേയോ ?
അതൊ പിഴച്ചു ജനിച്ചിട്ടും ചതിച്ചുവീഴ്ത്തി യുദ്ധം
തോറ്റിട്ടും സൂര്യപുത്രനായി പിറന്നു ജീവിതം 
ജയിച്ചിട്ടും തന്‍ പിതൃത്വം തൻ തനുജനാം
പാര്‍ത്ഥനുവേണ്ടി ത്യജിച്ചൊരാ സൂര്യ പുത്രനാം
സൂത പുത്രനാം കര്‍ണ്ണനേയോ (കൗന്തെയനേയോ)?

ആരുടെ വ്യസനം ഞാന്‍  കാണേണ്ടു?
ഉര്‍വശ്ശീ ശാപത്താല്‍ സ്ത്രീയായി മാറി
കൃഷ്ണന്റെ മുന്നില്‍ തളര്‍ന്നു കിടന്നുകൊണ്ട്
സ്ത്രീത്വം ചപലമെന്നോതിയ പാര്‍ത്ഥനേയോ?
തേരാളിയായി പിറന്നിട്ടും അമ്മയെന്ന സത്യത്തിനായി
അച്ഛന്റെ പൈതൃകം വലിച്ചെറിഞ്ഞു ചോറിന്നു
കൂറുകാട്ടിയൊരാ കൗന്തേയനാം കര്‍ണ്ണനേയോ

ആരിവരിലേറെ ധര്‍മ്മശാലി മാതൃത്വത്തിന്‍
തണലില്‍ വളര്‍ന്നൊരാ കൗന്തെയനാം
യുധിഷ്ഠിരനോ അതോ രാധേയനായി
പ്പിറന്നു തന്‍ മരണം നിശ്ചയമെന്നറിഞ്ഞിട്ടും
നേരിന്റെ നേര്‍രൂപമായി നിന്നോരാ
രാധേയനാം കര്‍ണ്ണനോ?

നൽകുവാന്‍ കൊതിക്കുന്നു ഞാനിന്നെന്‍ മാനസം 
രാധേയനായി വളര്‍ന്നിട്ടും കൗന്തേയനായി
അമരനായൊരു സൂതപുത്രനാം
എന്റെ സൂര്യപുത്രനു , എങ്കിലും 
എന്‍ കണ്ണനോടൊരു ചോദ്യം 
എന്തിനു വിധിച്ചു നീയെന്‍
രാധേയനീ ദുര്‍വിധി........

നിനക്കായി


രാവിലേറെ കാത്തു ഞാനെന്‍ മഴത്തുള്ളിയെ 
മച്ചില്‍ നിന്നൂറി വീഴുമെന്‍ മഴത്തുള്ളിയെ 
എന്‍ സ്നേഹത്തിന്‍ കുളിരാം ചെറു മഴത്തുള്ളിയെ
അറിയാതെ പ്രണയിച്ചു ഞാന്‍ മഴയെ 
പ്രണയിക്കുവത് നിന്നെയെന്നറിയാതെ 

ചെറു പുഞ്ചിരിയേകിയെന്‍ കവിള്‍ തടത്തില്‍ 
ചെറു കുളിരായി തൊട്ടുരുമ്മി
ചൊന്നതത്രയും നിന്‍ ഇഷ്ടം 

അറിയാതടുത്തു ഞാന്‍ ആ മഴതുള്ളിയോടു
ഇന്നെന്റ എല്ലാം എല്ലാമായ നിന്‍ , മഴതുള്ളിയോടു 
കഥകളായിരം ചൊല്ലിയവള്‍ ഒരു ചെറു കാറ്റിനൊപ്പം വന്നു 
നിലാവിലെ കുളിരായി കൂട്ടിരുന്നു ഏകാന്തതകളില്‍ പലതിലും 
കണ്ടു ഞാനെന്‍ സ്വപ്നങ്ങളില്‍ പലതിലും 
ഉള്ളം തണുപ്പിക്കും കാറ്റിന്‍ കുളിരായി 
എന്നെന്നും എന്നോടിഷ്ടം കൂടാന്‍ എന്‍ ഇഷ്ടം നുകരാന്‍ 
ഒരു ചെറു വണ്ടിന്‍ മൂളിപ്പാട്ടുമായി 
അവളെന്‍ കാതോരം അണയുന്നു


നീ വരുന്നതും കാത്തു


നിലാവില്‍ ഞാന്‍ കാത്തു നിന്നു

ആകാശ പൊയ്ക തന്‍ മാറില്‍ 
ചെറു കുളിര്‍ കാറ്റിന്‍ മര്‍മ്മരവുമായി
ചെറു മഴ തുള്ളിയായി നീ വരുന്നതും കാത്തു

ഉള്ളിലെ തീയില്‍ നീറുമാ മനസ്സില്‍ 
സമീപ്യമാം കുളിരിനായി തേടി ഞാന്‍ നിന്നെ

നുണകള്‍ ഏറെ ചൊല്ലി ചിരിക്കുവാന്‍ 
തമ്മി തല്ലുവാന്‍ ചിണുങ്ങി പതുങ്ങുവാന്‍
കാറ്റിനെ തട്ടിത്തെറിപ്പിച്ചു നിന്‍ കൈ പിടിച്ചാ 
ചെറു ചാറ്റല്‍ മഴയില്‍ ഏറെ നടക്കുവാന്‍ ...

ഒടുവില്‍ നടന്നു നീങ്ങുമ്പോള്‍ കണ്ണില്‍ ഒരിറ്റു 
കണ്ണുനീര്‍ തുള്ളി മറച്ചു ചിരിച്ചിടാന്‍......

പറയാന്‍ മറന്ന പ്രണയം....




അറിയുന്നു ഞാനിന്നു
ആര്‍ദ്രമാം പ്രണയത്തിന്‍ തീവ്രത
ചൊല്ലതെ ചൊല്ലിയവള്‍
ഇഷ്ടമാണെന്നെയെന്നു
കേള്‍ക്കാതെ കേട്ടു ഞാന്‍
ആ വാക്കുകള്‍ .....

മഴയെ പ്രണയിക്കുന്നുവെന്നോതി
നിനക്കയി മഴയെ പ്രണയിച്ചു ഞാന്‍
ചേക്കേറുവാനേറെ കൊതിക്കുന്നു
നിന്‍ നിഴല്‍ തണലില്‍

ഒരു കുളിര്‍കാറ്റായി നിന്നെ പുല്കുവാന്‍ 
നിനക്കായി കാത്തിരിക്കുവാന്‍
ഒരു ചെറു മഞ്ഞു തുള്ളിയായി 
നിന്നിലലിഞ്ഞു ചെരുവാന്‍ 
ഒരിത്തിരി കണ്ണീര്‍ പൊഴിക്കുവാന്‍ 

കൊതിക്കുന്നു ഞാനുറക്കെ ചൊല്ലുവാന്‍
ഇനിയുമേറെ ജന്മങ്ങള്‍ 
നിനക്കയി കാത്തിരിക്കുമെന്നു

ഇല്ല ഒന്നിന്നും ഒരുറപ്പ്



എന്തിനോ വേണ്ടി ഓടുന്നു ഈ വണ്ടി..

ഞാനാരെന്നും എന്തെന്നും
തേടി അലഞ്ഞവരെറെ
നമ്മിലെ നമ്മെക്കുറിച്ചു 
ചൊല്ലിയവരും ഏറെ
ഇല്ല ആര്‍ക്കും ഒരുറപ്പു 



ഒന്നു ചൊല്ലട്ടേ 
എന്തിനേലും
ഉറപ്പുണ്ടയിരുന്നേല്‍
അതു മരണത്തിനു മാത്രമാണു
വരുമതേതു നിമിഷവും
ഒരു കളളനെ പോലെ
കവര്‍ന്നെടുക്കും എല്ലാം
ഇല്ല ഒന്നിനും ഒരു ഉറപ്പു

ഒരുറപ്പില്ല എങ്കിലും
ഏവരോടും ചൊല്ലി
പിരിയുന്നു പിന്നെ കാണാം
നളെയുടെ ദിനരാത്രങ്ങള്‍
അറിയാതെ നാളേക്കു നെയ്യുന്നു 
സ്വപ്നങ്ങള്‍
ഉറപ്പില്ലാ സ്വപ്നങ്ങള്‍
ചീട്ടു കൊട്ടാരം പോലെ 
തകര്‍ന്നടിയുന്നു ,മനസും

മിഴികള്‍ മനസിന്റെ വാതായനങ്ങള്‍




ചേതനയറ്റ കണ്ണുകള്‍
കരഞ്ഞു കലങ്ങിയ കണ്ണുകള്‍
ഒലിച്ചിറങ്ങിയ കണ്‍മഷി
അവ എന്തൊക്കെയൊ കഥകള്‍ 
പറയാതെ പറയുന്നു 
നഷ്ട സ്വപ്നങ്ങളുടെ നഷ്ടബോധം
ആ നഷ്ടബോധത്തില്‍ 
നഷ്ടപ്പെടുത്തിയ നല്ല നാളുകള്‍ 
ആ കണ്ണുകള്‍ കണുമ്പോള്‍ 
ഒരേ ഒരു ചോദ്യം
എന്തിനു ഭാരമാം 
ആ ഓര്‍മ്മകള്‍ തന്‍ 
ഭാരവും പേറി മനസാം 
ചെപ്പിനെ തപിപ്പികണം
ഇനിയും ഏറെ 
ആവോളമായൊരു നഷ്ടബോധം 
കഴുകികളയുവാന്‍ ഒഴുക്കിയില്ലേ
കണ്ണീര്‍ പ്രവാഹം ....
ഗംഗയായി , യമുനയയി 
പുണ്യനനദികള്‍ പലതും
ആ കണ്ണീര്‍കണങ്ങള്‍ തന്‍
വിശുദ്ധിക്കു മുന്നില്‍
ഒന്നുമല്ലതെയാകുന്നു വെന്ന സത്യം
ഓര്‍ക്ക നീ മറക്ക നീ
മറന്നു ജീവിക്ക ഇനിയുള്ളൊരാ
എണ്ണപ്പെട്ട നാളുകള്‍ 
നിനക്കയി എനിക്കയി 
ലോകത്തിനായി....

2012, മാർച്ച് 15, വ്യാഴാഴ്‌ച

വാടക വീട്



ഒഴിഞ്ഞു കൊടുക്കേണം ഒരു നാള്‍ 
മജ്ജയും മാംസവും കുത്തി നിറച്ചൊരീ വാടകവീടു
ഒരു നള്‍ എതോ വികാരത്തില്‍ നിന്നും
ആകാരമെടുത്തു ഞാന്‍ ചെക്കേറി ഈ വീട്ടിലെക്കു 
ഒരു ഗര്‍ഭഗൃഹത്തിന്‍ ഭിത്തി തന്നിലെവിടെയോ
ഒരു ചെറു മാംസ പിണ്ഡമായി 
ഒരര്‍ബുദമായി പിന്നൊരൽഭുതമായി
ആ ചെറു വാതിലിലൂടെ ഞാന്‍

ഞാനെന്ന അഹംകാര രൂപമായി
ആ വടകവീട്ടില്‍ വന്നന്തിയുറങ്ങി
ആഘോഷിച്ചു ഞാനാവടകവീടിന്‍
ജന്മദിനങ്ങള്‍ മറന്നുകൊണ്ടെന്നെ
അഹങ്കരിച്ചൂ ഞാന്‍ എന്‍ വാടക വീടിന് ഭംഗിയില്‍
തേടി ഞാന്‍ അലഞ്ഞു പണ്ടെങ്ങൊ
മറന്നൊരാ ഞാനെന്ന സത്യത്തെ
കരുതി ഞാന്‍ എന്‍ വാടകവീടെന്റെതെന്നു
തേടി ഞാനവയ്ക്കു മോടി കൂട്ടുവാന്‍
എന്‍ ആത്മാവു വിറ്റു വാങ്ങിയ കല്ലിന്‍ കടുക്കകള്‍
വിട്ടു പോകുവാനിന്നിതാ സമയമടുത്തിരിക്കുന്നു
ജാസ്തിയാകുന്നു എന്റെ വാടകവീടിനൊടെന്‍ പ്രണയം 

2012, ജനുവരി 21, ശനിയാഴ്‌ച

ബാലപാഠം..


പല വഴി നടന്നേറെ നേരമെടുത്തു
ഞാനെത്തിയെന്‍ സ്വപ്നത്തിലേക്ക്
പോയൊരാ വഴികളിലെ
കല്പടവുകളില്‍ ചിന്തിയോരിത്തിരി രക്തം
ഇന്നിതാ ചിത്ര കലയായി
എന്റെ കഥയായി പഠിക്കുന്നു എന്‍ കുട്ടികള്‍
അമ്മ തന്‍ മടി തട്ടില്‍ നിന്നുമൊരാല്‍
മരമായി വളര്‍ന്ന സ്വപ്നങ്ങളും
പേറി ഞാന്‍ ഏറി മണലാരണ്യത്തിലെ
നഗരമധ്യത്തിലേക്ക്
പൊള്ളുന്ന വഴിയിലൂടെ ഓടി
ഞാന്‍ എന്‍ പള്ളിക്കുടത്തിലേക്കു
ഈ മണലാരണ്യത്തിലെത്തുവാന്‍
സ്നേഹത്തിന്‍ ഊഷ്മളഭാഷ പഠിപ്പിച്ചൊരമ്മയാം
ടീച്ചറിന്‍ വാക്കുകള്‍ കള്ളമാകുന്നുവൊ? 
അതോ സ്വപ്നം കണണമെന്നൊതി
എന്തു സ്വപ്നമെന്നോതതെ പോയൊരാ  
കുഞ്ഞനാം മഷിന്നു തെറ്റിയൊ? 
നഗര മധ്യത്തിലെ വഴി വിളക്കിന്നെന്നെ
നോക്കി ചിരിക്കുന്നുവോ
ചിതലരിച്ചൊരശയവും
പേറി വന്നിവനാരെന്നു
നോക്കി കണ്ണിറുകുന്നുവോ
കള്ളനാം കൊച്ചുണ്ണിയുടെ
കഥ ചൊല്ലി നന്മയുടെ വിത്തിട്ട
മുത്തശ്ശിയമ്മയും മണ്‍മറഞ്ഞു
കാലത്തിനൊത്തു കോലം
മാറുവാന്‍ അരെനിക്കിന്നു
ചൊല്ലിത്തരും
രണാംഗണത്തിലെ കൃഷ്ണനെപോല്‍
ആരേകുമെനിക്കിന്നു കാല്ബോധം
ഇന്നെന്റെ കുട്ടികള്‍ പഠിക്കുന്നു
ചോരയാല്‍ വരഞ്ഞൊരാ
ചിത്രത്തില്‍ നിന്നും
കാര്യബോധത്തിന്റെ ബാലപാഠം..

2011, നവംബർ 12, ശനിയാഴ്‌ച

ഉണരാത്തൊരുറക്കത്തിന്‍ പുതപ്പിനടിയില്‍

രാത്രി വൈകി വന്നൊരു യാത്രികനെ പോല്‍
ഇന്നു ഞാനെന്‍ തറവാടിന്‍ ഉമ്മറപ്പടിയിലിരിപ്പു
ഏകാന്തമാം യാത്രകള്‍ക്കന്ത്യമേകി
എന്‍ തറവാടിന്‍ ഉമ്മറപ്പടിയില്‍
നടന്നു തീര്‍ന്നൊരാ ദൂരമതത്രയും
ഈ ഉമ്മറപ്പടിതന്‍ ഇത്തിരി തണലിനു വേണ്ടി
അമ്മതന്‍ മടിത്തട്ടില്‍ കിടന്നിട്ടുണ്ടങ്ങനെ
ഏറെ നാള്‍ ഒരു കളിക്കുട്ടിയായി
പിച്ചവെച്ചതും തട്ടി വീണതും ഈ ഉമ്മറപ്പടിയില്‍
കാലത്തിന്‍ കൈപിടിച്ചു നടന്നു തുടങ്ങി
ഞാനീ ഉമ്മറപ്പടിയില്‍ നിന്നും എന്‍ സ്വപ്നങ്ങളിലേക്കു
നെയ്തു കൂട്ടി ഞാനെന്‍ സ്വപ്നങ്ങള്‍ തന്‍ നല്‍ വസ്ത്രങ്ങള്‍
ഈ ഉമ്മറപ്പടിതന്‍ തണലിരുന്നു
ഒരു വന്മരമായി എന്നെ കാത്തതും ആ തണല്‍
ഇന്നിതാ ഈ ഉമ്മറപ്പടിതന്‍ തണുപ്പേറിയിരിക്കുന്നു
പ്രകാശനാളം വിട്ടകന്നൊരാ മെഴുകുതിരിനാളമായി
എകനായി എതോവിളിക്കു കാതോര്‍ത്തു
ഉണരാത്തൊരുറക്കത്തിന്‍ പുതപ്പിനടിയില്‍
എന്‍ ഉമ്മറപ്പടിതന്‍ ഇത്തിരി തണുപ്പില്‍

2011, ഒക്‌ടോബർ 2, ഞായറാഴ്‌ച

കായം കലക്കുവാന്‍ കച്ചകെട്ടി ഇറങ്ങി ഞാന്‍


സാഹിത്യമാം  സാഗരത്തില്‍ 
കായം കലക്കുവാന്‍ 
കച്ചകെട്ടി ഇറങ്ങി ഞാന്‍ 
പഴിവാക്കുകള്‍ ഏറെ കേട്ട് 
തുടര്‍ന്നു ഞാന്‍ 
എന്‍ പാഴ്ശ്രമം 
ചിന്തിച്ചു ഞാനിങ്ങനെ 
കിട്ടുമിത്തിരി കായത്തിന്‍ 
മണം എന്‍ ചുറ്റും നില്കുമീ
ഇത്തിരി വെള്ളത്തില്‍
 തൊടുന്നവര്‍ക്കെങ്കിലും
തുടരുമീ പാഴ്ശ്രമം 
ഒരിക്കല്‍ ഞാന്‍ ചൊല്ലുന്നതാകുമീ
കടലിന്‍  ഗതി

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ഭാരമാം ഈ ഭ്രമം

ഓര്‍മയുടെ തീക്ഷ്ണമാം ഗന്ധമിന്നെന്റെ
സിരകളില്‍ തുളച്ചു കയറുന്നു
ഒരു സൂചി മുനതന്‍ ലാഘവത്തോടെ
പണ്ടോരുപാടുറങ്ങിയിട്ടുണ്ടു ഈ
ഓര്‍മ്മകള്‍ തന്‍ തോളിലേറി
ഇന്നിത അവയെന്‍ തോളില്‍ ഏറുമ്പോള്‍
അവയെനിക്ക് ഭാരമാകുന്നു
എന്റേത് മാത്രമാം ആ ഓര്‍മ്മകള്‍
ഒരിക്കലും മറക്കരുതേ എന്നാഗ്രഹിച്ചൊരാ
ഓര്‍മ്മകള്‍ ഒരു പ്രവാഹമായി
എങ്ങോട്ടോ അവയെന്നെ പിടിച്ചു  വലിക്കുന്നു
മറക്കണം എന്നൊരിക്കലും നിനച്ചിടില്ലന്നു
നിനച്ചു ഞാന്‍ വഴ്വെ
ഇന്നിത മറക്കുവാന്‍ ചൊല്ലുന്നു
ഭാരമാം ഈ ഭ്രമം 
ഓര്‍മ്മകള്‍ ഒരു ചെറു നൊമ്പരമായി
കുത്തി നോവിക്കുന്നേന്‍ ഹൃദയത്തെ
നഷ്ട സ്വപ്നങ്ങളും  അവതന്‍
ഓര്‍മകളും ചേര്‍ന്നു മഥിക്കുന്നു
എന്‍ ഹൃദയത്തെ പാലഴിയെന്നപോല്‍

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

വരികളാല്‍ വരയ്ക്കുവാന്‍ ശ്രമിപ്പു ഞാനവള്‍ തന്‍ രൂപം



വരികളാല്‍ വരയ്ക്കുവാന്‍ ശ്രമിപ്പു 

ഞാനവള്‍ തന്‍ രൂപം

 നീണ്ട കണ്ണുകളും

കേശഭാരമം ഗംഗയും

മഞ്ചാടിചെപ്പാം അധരവും


കുയില്‍ പാട്ടുതോല്‍ക്കും സ്വരമാധുര്യവും

ഹംസഗതിയില്‍ അവള്‍ തന്‍ നിശ്വാസവും

അന്ന നടയില്‍ ആ ലാസ്യ ചലനവും



എനിക്കേറെ ഹൃദ്യമാം സ്നേഹവും

മറവി പോലും മാറി നില്‍ക്കുമാ പുഞ്ചിരിയും

സ്വപ്നങ്ങള്‍ തന്‍ ഏഴു നിറം


ഇറ്റിറ്റു വീഴുമാ മാ മഴതുള്ളിക്കിന്നെഴു നിറം 
എന്റെ സ്വപ്നങ്ങള്‍ തന്‍ ഏഴു നിറം 
മലരായി രാവു വിടരുമ്പോള്‍ അതില്‍ 
തേനായി മാധുര്യമേറും സ്വപ്നങ്ങള്‍ 
തന്നോരെന്‍ കൂട്ടുകാരി 
ഏകാന്ത യാമങ്ങളില്‍ പലതിലും 
എന്നേക്കു നീണ്ടോരാ കുളിര്‍കാറ്റായി
എന്‍ വിഷാദങ്ങള്‍ ഒക്കെയും 
ആര്‍ദ്രമാം മൌനത്തില്‍ ആഴ്ത്തിയ കളിത്തോഴി 
എനിക്കൊപ്പം ചറപറ ചിരിച്ചെന്റെ കുട്ടിക്കുറുംമ്പത്തി 
മരുഭുമിയിലെ മരുപ്പച്ചപോലെന്‍ 
ഊഷരമാം സഹായഹ്നങ്ങളെ 
തരളിതമാക്കിയെന്‍  കാമുകി നീ 
എങ്ങനെ ചൊല്ലേണ്ടു ഞാന്‍ നിന്നോടുള്ളോരാ ഇഷ്ടം .........


2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

സൂചിയുടെ കനമില്ലാത്ത സ്വപ്നങ്ങളില്‍ മരണത്തിന്‍ സൌന്ദര്യം

കണ്‍ മുന്നിലവള്‍ ഒരു മിന്നലായി
വന്നു പോയിരുന്നു , കണ്ടിരുന്നു പലപ്പോഴും
പക്ഷെ ഇന്നെന്റെ ചിന്തകളില്‍  പലതിലും
ഇന്നെന്റെ കാഴ്ചകളില്‍ പലതിലും
ഒരു വെള്ളിവെളിച്ചം പോലവള്‍
സ്വപ്നമാണെന്നു കരുതി പലപ്പോഴും
പക്ഷെ നീണ്ടയാമങ്ങളില്‍ പലതിലും
ഒരു മരിചികയായി കൂട്ടുനിന്നു ...
ഇന്നീ  ആശുപത്രിക്കിടക്കയില്‍
അറിയാതെ അവളിലെക്കടുക്കുമ്പോള്‍
ഇന്നവള്‍ക്കേറെ സൌന്ദര്യം
എണ്ണപ്പെട്ടനാളുകളില്‍..
അറിയാതെ ഞാന്‍ ആസ്വദിക്കുന്നു
മജ്ജയില്‍ തുളച്ചു കയറുമാ
സൂചിയുടെ കനമില്ലാത്ത സ്വപ്നങ്ങളില്‍
മരണത്തിന്‍ സൌന്ദര്യം 

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

നിലാവില്‍ ഞാന്‍ കാത്തു നിന്നു
ആകാശ പൊയ്ക തന്‍ മാറില്‍ 
ചെറു  കുളിര്‍ കാറ്റിന്‍  മര്‍മ്മരവുമായി
ചെറു മഴ തുള്ളിയായി നീ വരുന്നതുംകാത്തു
ഉള്ളിലെ തീയില്‍ നീറുമാ മനസ്സില്‍ 
സമീപ്യമാം കുളിരിനായി തേടി ഞാന്‍ നിന്നെ
നുണകള്‍ ഏറെ ചൊല്ലി ചിരിക്കുവാന്‍ 
തമ്മി തല്ലുവാന്‍ ചിണുങ്ങി പതുങ്ങുവാന്‍ 
കാറ്റിനെ തട്ടിത്തെറിപ്പിച്ചു നിന്‍ കൈ പിടിച്ചാ 
ചെറു ചാറ്റല്‍ മഴയില്‍ ഏറെ നടക്കുവാന്‍ ...
ഒടുവില്‍ നടന്നു നീങ്ങുമ്പോള്‍ കണ്ണില്‍ ഒരിറ്റു 
കണ്ണുനീര്‍ തുള്ളി മറച്ചു ചിരിച്ചിടാന്‍......

2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

എന്‍ മഴത്തുള്ളി



രാവിലേറെ ഞാന്‍ കാത്തു എന്‍ മഴത്തുള്ളിയെ 
മച്ചില്‍ നിന്നൂറി വീഴും എന്‍ മഴത്തുള്ളിയെ  
എന്‍ സ്നേഹത്തിന്‍  കുളിരാം  ചെറു  മഴത്തുള്ളിയെ  
അറിയാതെ  പ്രണയിച്ചു  ഞാന്‍   മഴയെ  
പ്രണയിക്കുവത്  നിന്നെയെന്നറിയാതെ  
ചെറു  പുഞ്ചിരിയേകിയെന്‍ കവിള്‍ തടത്തില്‍ 
ചെറു  കുളിരായി  തൊട്ടുരുമ്മി
ചൊന്നതത്രയും നിന്‍  ഇഷ്ടം 
അറിയാതടുത്തു ഞാന്‍  ആ  മഴതുള്ളിയോടു
ഇന്നെന്റെ  എല്ലാം  എല്ലാമായ   നിന്‍ , മഴതുള്ളിയോടു 
കഥകളായിരം ചൊല്ലിയവള്‍  ഒരു  ചെറു  കാറ്റിനൊപ്പം  വന്നു  
നിലാവിലെ  കുളിരായി  കൂട്ടിരുന്നു  ഏകാന്തതകളില്‍  പലതിലും 
കണ്ടു  ഞാനെന്‍  സ്വപ്നങ്ങളില്‍  പലതിലും  
ഉള്ളം   തണുപ്പിക്കും  കാറ്റിന്‍ കുളിരായി  
എന്നെന്നും എന്നോടിഷ്ടം  കൂടാന്‍  എന്‍  ഇഷ്ടം  നുകരാന്‍ 
ഒരു  ചെറു  വണ്ടിന്‍  മൂളിപ്പാട്ടുമായി 
അവളെന്‍  കാതോരം അണയുന്നു 


2011, ജൂലൈ 20, ബുധനാഴ്‌ച

ഒരു ചെറു തിരി നാളം


എൻ ഹൃദയത്തിൻ ചെറുകോണിൽ
ഒളിപ്പിച്ചു ഞാനെൻ പ്രണയമാം മൺചിരാത്
അതിൽ സ്നേഹമാം ഇത്തിരി എണ്ണയിൽ 
കരുതി ഞാനൊരു ചെറു തിരി നാളവും
എന്നെ സ്നേഹിക്കുന്നവർക്കായി
ഏന്റെ മനസ്സിനെ സ്നെഹിക്കുന്നവർക്കയി
 ഒരു ചെറു തിരി നാളം

2011, ജൂലൈ 17, ഞായറാഴ്‌ച

ശാന്തമാം നീലയായി കൂട്ടായി

വാനമെനിക്കെന്റെ കൊച്ചു കൂട്ടുകാരൻ
ശാന്തമാം നീലയായി അവയെന്നുമെനിക്കു കൂട്ടായി
മഴത്തുള്ളിയായി വാനിന്റെ നെഞ്ചിൽ
കരുതി ഞനെന്റെ ദു:ഖങ്ങളെല്ലാം
എൻ മനസ്സിനൊപ്പം വിതുമ്പുവാൻ 
ചൊല്ലി പഠിപ്പിച്ചു ഞാൻ
കൂട്ടിരിക്കുവാനും കൂടെക്കരയുവാനും 
ചൊല്ലിപ്പഠിപ്പിച്ചു ഞാൻ 
പുഞ്ചിരി തൻ നറു മുത്തുകൾ
ഒളിപ്പിച്ചു ഞാനാ മേഘങ്ങൾക്കിടയിൽ
ഇളം വെയിലായി അവയെന്നെ തഴുകിയുണർത്തി
പുലർകാലങ്ങളിൽ അവയെനിക്കു കൂട്ടയി നിന്നു
സായം സന്ധ്യയിൽ ചാലിച്ചു  നിറ കൂട്ടുകൾ
ഏകിയവയെനിക്കേറെ മോഹങ്ങൾ
നാളയുടെ വർണങ്ങളാകുവാൻ

2011, ജൂലൈ 10, ഞായറാഴ്‌ച


ഒരു നോവുപാട്ടായി മനസ്സിൻ 
നെരിപ്പോടിനുള്ളിൽ ഞാനൂതിക്കാച്ചി
എന്റെ മോഹമാം തങ്കവളകൾ
കൊത്തിപ്പിടിപ്പിച്ചു ഞാനതിലെൻ
ഓർമ്മകൾ തൻ തൊങ്ങലുകൾ


2011, ജൂലൈ 3, ഞായറാഴ്‌ച

എന്‍ മോഹമാം കളിവള്ളം



പെയ്തു തീർന്ന മഴയിൽ ഞാനെന്റെ
ഉമ്മറക്കോലായിലിരുന്നെന്റെ മുറ്റത്തെക്കിറക്കി
എൻ മോഹമാം കളിവള്ളം
അതിലെറി ഞാൻ യാത്രയായി
എൻ ബാല്യത്തിലെക്കു
കൗതുകങ്ങൾ വളർത്തി എൻ ബാല്യത്തെ
എത്തി ഞാനെൻ കൗമാരമാം കരിമ്പനയിൽ
അങ്ങിങ്ങു തളിർത്തൊരാ പുൽനാമ്പുപോലെ
വീണുകിട്ടി കുറെ സൗഹൃദങ്ങൾ
അവയിന്നും ഹൃദയത്തിൻ കോണിലെങ്ങൊ
നീറുന്നു ഓർമ്മകളായി
കാലത്തിൻ കൈ പിടിച്ചു ഞാൻ
നടന്നെത്തിയെൻ സ്വഗൃഹത്തിൽ
അവിടെയിനിയ്ക്കു കൂട്ടയി എൻ
മോഹമാം കളിവള്ളം
നങ്കൂരമില്ലാ കപ്പൽ പോലവയെൻ
മനസിൻ മൊഹങ്ങളാൽ താളം തെറ്റി
ഇരുളറകൾ എന്നിലെ എന്നെ പിടിച്ചു കെട്ടി
വെളിച്ചം പലപ്പോഴും അന്യമായി
ആ ഇരുളറക്കുള്ളിൽ പ്രകശനാളം തേടവെ
അറിഞ്ഞു ഞാനെന്റെ ഏകാന്തതയണെന്റെ വെട്ടം
അതിൽ കൂട്ടുകൂടി ഞാൻ മുന്നോടു പോയി
എന്റെ സ്വപ്നങ്ങൾ തൻ കളിവള്ളമിറക്കുവാൻ
എൻ വിഷാദത്തിൽ കുതിർന്നൊരാ മുറ്റത്തെ ഇത്തിരി വെള്ളത്തിൽ

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

ഒരു നാള്‍

ഒരു നാള്‍ ഒന്നു ചേരുമീ കനലിനൊപ്പം
അറിയാതഹന്ത തന്‍ ഭാരം ഇറക്കിവെച്ച്‌
പിന്നിട്ട വഴികള്‍ മറന്നു കൊണ്ട്
മുന്നോട്ടു പോകുവാന്‍വഴികളില്ലാത്തൊരു
വഴിയമ്പലത്തില്‍എകനായി
പിന്നാലെ ആരോ പുകച്ചൊരാ സാമ്പ്രാണിയും
എനിക്ക് അകമ്പടി അല്ലെങ്കിലും അകമ്പടിയായി







2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

വന്മരങ്ങള്‍ക്കായി


ആ നല്‍ മരമിന്നു പട്ടു വീണു കാലത്തിന്‍ പട്ടടയില്‍
ഒരായിരം കിളികള്‍ക്കു ജന്മമേകിയ തായാം തരു
വിഹായുസില്‍ യശസാം സമ്പാദ്യം ഉയര്‍ത്തിയ മാതൃത്വം
കാറ്റിന്റെ ശീല്കാരകങ്ങള്‍ തട്ടിയകറ്റി താങ്ങായി നിന്നോര തായാം  തരു
സൂര്യനാം അച്ഛന്റെ സര്‍വ്വസ്വവും മക്കളിലെക്കാവഹിച്ചൊരാ തായാം തരു
മുട്ടകള്‍ ഏറെ വിരിഞ്ഞിന്നു പറന്നകന്നു ചക്രവാളങ്ങള്‍ ലക്ഷ്യമാക്കി
വന്നു ചേക്കേറി കൂമനും കഴുകനും വെള്ളരിപ്രാവും
ഓണവും വിഷുവും വിളിച്ചോതിയ പുള്ളത്തിയും
പട്ടുവീണൊരീ മരത്തിനു പട്ടട തീര്‍ക്കും മുന്‍പേ അറിഞ്ഞു ഞാന്‍
ആ സന്ധ്യകള്‍ ഇനി മൂകം
മാറ്റമാം മരണം അറിയാതെ ഉയര്‍ത്തിയ ശൂന്യത
മറ്റാന്‍ പറ്റില്ലിനിയാ ശൂന്യത
ആ ദുസ്ഥിതി കണ്ടറിയാതെ പ്രാര്‍ത്ഥിച്ചിരുന്നു
ആ വന്മരമിന്നു പട്ടു വീണെങ്കില്‍ എന്ന്
അറിഞ്ഞീല ഞാന്‍ പ്രാര്‍ത്ഥിച്ചതെന്‍ ശൂന്യതക്കായ്‌ എന്ന്
വസന്തങ്ങളില്‍ ചേക്കേറുവാന്‍ ഇല്ലിനിയാ നല്ല മരം
ചുറ്റും മുത്തശ്ശി മരങ്ങള്‍ ഏറെ ഉണ്ടെങ്കിലും
അറിയില്ലവയിത്ര മധുരിക്കും ഓര്‍മകളാകുമോ
കാലമാം ചക്രവാളങ്ങള്‍ക്ക് അപ്പുറത്തെവിടയോ
ഒരു തീ നാളമായി ശൂന്യത മാത്രം ബാക്കിയാക്കി
ആ നല്ലമരവും നടന്നു നീങ്ങി കാലമാം പട്ടടയിലേക്ക്‌

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

..................വരികള്‍ ...............

പണ്ടെങ്ങോ കേട്ടുമറന്നൊരാ
  പാട്ടിന്‍റെ ഈരടികള്‍ തേടവേ 
അറിഞ്ഞില്ല ഞാന്‍ എന്‍ സുഹൃത്തെ
 അറിയാതെ തേടുവത് നിന്നെയെന്നു
ആരവങ്ങള്‍ക്കിടയിലൂടെ നിന്‍
 ഒളിഞ്ഞുനോട്ടം ഇന്നും ഓര്‍ക്കുന്നു 
ആലിലകള്‍ക്കിടയിലെ ആ പുഞ്ചിരി
എന്നും എന്‍റെ സ്വപ്നം
പറയുവാന്‍ പലവട്ടം നിനച്ചുവെങ്കിലും
മൌനത്തിലൊതുക്കി 
ഞാന്‍  എന്‍ സ്നേഹം നാളിതുവരെ
മൌനത്തിലും  താളം സൃഷ്ട്ടിക്കുവാന്‍ 
എന്‍ മൂകത  വെടിഞ്ഞു ഞാന്‍
മയില്‍പീലികളെ സ്നേഹിച്ചു 
മഴവില്ലുകളെ  സ്നേഹിച്ച്‌
നിന്നെ സ്നേഹിച്ച് 
 ഉറക്കെ പാടുന്നു 
ഇഷ്ട്ടപ്പെടുന്നു നിന്നെ 
മറ്റെന്തിനെക്കളും ഏറെ 
തേടുന്നു ഞാനാ ഈരടികള്‍
 നിന്നെ കണ്ടെത്തുവാനായി